ബാങ്കുകള്‍ക്ക് ഈ മാസം 12 അവധി ദിനങ്ങള്‍

പ്രാദേശിക അവധികള്‍, പ്രത്യേക ദിവസങ്ങള്‍ക്കുളള അവധി, രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കും

author-image
Prana
New Update
rbi

ബാങ്കുകള്‍ക്ക് ഈ മാസം 12 ദിവസം പൊതു അവധിയാണെന്ന് പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് നടപ്പാക്കി വരുന്ന പൊതു അവധികള്‍, സംസ്ഥാന അവധികള്‍, സാംസ്‌കാരികമായോ മതപരമായോ ഉളള ആചാരങ്ങള്‍ക്കുളള അവധികള്‍, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍, മ?റ്റ് ബാങ്കുകളുമായുളള ഏകോപനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്ക് അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്.
പ്രാദേശിക അവധികള്‍, പ്രത്യേക ദിവസങ്ങള്‍ക്കുളള അവധി, രണ്ടാമത്തെ ശനിയാഴ്ച, നാലാമത്തെ ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങള്‍ തുടങ്ങിയ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കും. അവധി ദിവസങ്ങളിലും ഉപയോക്താക്കള്‍ക്ക് എടിഎം, നെറ്റ് ബാങ്കിംഗ്, ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ തടസം കൂടാതെ വിനിയോഗിക്കാന്‍ സാധിക്കുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു.

 

bank