ലാഭത്തില്‍ ഇടിവ്: വെല്ലുവിളി നേരിട്ട് ബാങ്കുകള്‍

സ്വര്‍ണ അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്‍തോതില്‍ പണമൊഴുകുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് നട്ത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്.

author-image
Prana
New Update
2

രാജ്യത്തെ ബാങ്കുകള്‍ നേരിടുന്നത് വന്‍ വെല്ലുവിളികളെന്ന് റിപ്പോര്‍ട്ട്.  നിക്ഷേപങ്ങള്‍ക്ക് അധിക പലിശ നല്‍കേണ്ടി വരുന്നത്, ഉയരുന്ന കിട്ടാക്കടം, വായ്പകളുടെ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണം ഉയരുന്നതുമാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഓഹരിയും സ്വര്‍ണവും മികച്ച വരുമാനം നല്‍കുന്നതിനാല്‍ ഓഹരി, സ്വര്‍ണ അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്‍തോതില്‍ പണമൊഴുകുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് നട്ത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്.ഓഹരികളിലേക്ക് പണം ഇടാന്‍ ഉപയോക്താക്കള്‍ സ്ഥിര നിക്ഷേപങ്ങള്‍ വലിയ തോതില്‍ പിന്‍വലിക്കുന്ന പ്രവണത തുടരുകയാണ്. താരതമ്യേന കുറഞ്ഞ പലിശയും നികുതി ഇളവുകള്‍ ലഭ്യമല്ലാത്തതുമാണ് ഉപയോക്താക്കളെ ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് അകറ്റുന്നത്. ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകളിലും വ്യക്തിഗത, കാര്‍ഷിക വായ്പകളിലും തിരിച്ചടവ് വ്യാപകമായി മുടങ്ങുകയാണ്. ഈ നഷ്ടസാദ്ധ്യത മറികടക്കാനായി ബാങ്കുകള്‍ വലിയ തുക പ്രൊവിഷനിംഗിനായി മാറ്റിവെച്ചതും വിനയായി. വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതാണ് ലാഭത്തില്‍ തിരിച്ചടി സൃഷ്ടിച്ച മറ്റൊരു കാര്യം. വിവിധ ബാങ്കുകളുടെ ലാഭം മുന്‍വര്‍ഷത്തേക്കാള്‍ കൂടിയെങ്കിലും  മുന്‍വര്‍ഷവുമായി താതതമ്യം ചെയ്യുമ്പോള്‍ പലിശ മാര്‍ജിനില്‍ വലിയ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. സൈബര്‍ തട്ടിപ്പ് ഉയര്‍ന്നതും വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നുണ്ട്.

bank