/kalakaumudi/media/media_files/2025/06/18/image_search_1750220768359-b6a2ca6e.jpg)
ദില്ലി : നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷൻ നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്ന കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ഇ.ഡി ചോദ്യം ചെയ്തു.
ഇവർ സാമൂഹ്യമാധ്യമങ്ങൾ വഴി നിരോധിത ബെറ്റിംഗ് ആപ്പുകളുടെ പ്രമോഷൻ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. യുവരാജ് സിംഗ് ഉൾപ്പെടുന്ന സെലിബ്രിറ്റികളുടെ മുഖം ഉപയോഗിച്ച് 1xBet പോലുള്ള പ്ലാറ്റ് ഫോമുകൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ബെറ്റിംഗ് ആപ്പുകളിലേക്കും സൈറ്റുകളിലേക്കും പോകുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി രാജ്യത്തിന് ഒരു വർഷം ഇരുപത്തിയേഴായിരം കോടി രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫെഡറൽ ഏജൻസി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, തുടങ്ങിയവ ലംഘിച്ചിട്ടുണ്ടാകുമെന്നും സൂചനയുണ്ട്.