ഏഷ്യാ കപ്പിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ ശ്രേയസിനെ ക്യാപ്റ്റനാക്കി ബിസിസിഐ, ഓസ്ട്രേലിയ എക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യാ കപ്പിൽ നിന്ന് തഴഞ്ഞ ശ്രേയസ് അയ്യരെ ഓസ്ട്രേലിയ എക്കെതിരായ ദ്വിദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചു.

author-image
Devina
New Update
sreyas


മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ ഓസ്ട്രേലിയ എക്കെതിരെയാ രണ്ട് ദ്വിദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്ത് ബിസിസിഐ. ഈ മാസം 16ന് ലക്നൗവിലാണ്ണ് ഓസ്ട്രേലിയ എക്കെതിരായ ഇന്ത്യയുടെ ആദ്യ ദ്വിദിന മത്സരം തുടങ്ങുന്നത്. സെപ്റ്റംബർ 23നാണ് രണ്ടാം മത്സരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സീനിയർ ടീമിൽ കളിച്ച പ്രമുഖരെല്ലാം എ ടീമിൽ ഇടം നേടിയെങ്കിലും ഇംഗ്ലണ്ടിൽ കളിച്ച കരുൺ നായരെ എ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി.സായ് സുദർശൻ, ധ്രുവ് ജുറെൽ, പ്രസിദ്ധ് കൃഷ്ണ, അഭിമന്യു ഈശ്വരൻ എന്നിവരെല്ലാം ഓസ്ട്രേലിയ എക്കെതിരായ മത്സരത്തിനുള്ള ടീമിലുണ്ട്. ധ്രുവ് ജുറെലാണ ടീമിൻറെ വൈസ് ക്യാപ്റ്റൻ. ആഭ്യന്തര ക്രിക്കറ്റിൽ മികവ് കാട്ടിയ ഹർഷ് ദുബെ, ആയുഷ് ബദോണി, തനുഷ് കൊടിയാൻ, മാനവ് സുതാർ എന്നിവരും ടീമിലെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച കെ എൽ രാഹുലും മുഹമ്മദ് സിറാജും ആദ്യ മത്സരത്തിനുള്ള ടീമിലില്ലെങ്കിലും രണ്ടാം മത്സരത്തിനുള്ള ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ നിതീഷ് കുമാർ റെഡ്ഡി എ ടീമിൽ തിരിച്ചെത്തി. പരിക്കുള്ള സർഫറാസ് ഖാനെ ടീമിലേക്ക് പരിഗണിച്ചില്ല.അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് ശ്രേയസിനെ പരിഗണിക്കുന്നതിൻറെ മുന്നോടിയായാണ് എ ടീമിൻറെ നായകനായി തെരഞ്ഞടുത്തത് എന്നാണ് റിപ്പോർട്ട്. 2024 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ശ്രേയസ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റിൽ കളിച്ചത്. ഒക്ടോബർ രണ്ടിനാണ് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ദ്വിദിന മത്സരങ്ങൾക്ക് ശേഷം സെപ്റ്റംബർ 30 മുതൽ മൂന്ന് ഏകദിന മത്സരങ്ങളും ഓസ്ട്രേലിയ എക്കെരിതെ ഇന്ത്യ കളിക്കും. സെപ്റ്റംബർ 30, ഒക്ടോബർ, 3, 5 തീയതികളിലാണ് ഏകദിന മത്സരങ്ങൾ.