ഡല്‍ഹി : ഇന്ത്യ - പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കും.ഇന്ന് മുതലാണ് ആരംഭിക്കുക എന്ന് ബിഎസ്എഫ് . അട്ടാരി , ഹുസൈനിവാല, സദ്കി എന്നിവിടങ്ങളില്‍ ചടങ്ങ് ഇന്നു മുതല്‍ തുടങ്ങാനാണ് തീരുമാനം.മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇന്ന് പ്രവേശനം അനുവദിച്ചിട്ടുളളത്, നാളെ മുതല്‍ പൊതുജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങും. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ക്ക് മാറ്റം വരുത്താന്‍ ഇന്ത്യ തീരുമാനിച്ചത്.അട്ടാരി , ഹുസൈനിവാല ,സദ്കി എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത് . ചടങ്ങിനിടെ ഗേറ്റ് അടച്ചിടും ,കമാന്റര്‍മാര്‍ തമ്മിലുളള പ്രതീകാത്മക ഹസ്തദാനം ഉണ്ടാകില്ല . വാഗ അതിര്‍ത്തിയില്‍ എന്നും നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണിത്.സംഘര്‍ഷാവസ്ഥ മാറിയ സാഹചര്യത്തിലാണ് ചടങ്ങ് പുനരാംഭിക്കുന്നത്.
ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ഇന്ന് പുനരാംഭിക്കും
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ക്ക് മാറ്റം വരുത്താന്‍ ഇന്ത്യ തീരുമാനിച്ചത്.അട്ടാരി , ഹുസൈനിവാല ,സദ്കി എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത് .
New Update