കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത സിബിഐ. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയാണ് ഒന്നര മണിക്കൂറിലേറെ സിബിഐ ചോദ്യംചെയ്തത്.
കൊല്‍ക്കത്തയിലെ സിജിഒ കോംപ്ലക്‌സിലെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തത്. കൊല്‍ക്കത്ത പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. കേസില്‍, കൊല്‍ക്കത്ത പൊലീസിലെ രണ്ട് എസ്‌ഐടി ഉദ്യോഗസ്ഥരെയും, ആശുപത്രിയിലെ നാലു ഡോക്ടര്‍മാരെയും നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐയുടെ 12 അംഗ പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.