ഗവര്‍ണര്‍ക്കെതിരായ പീഡന പരാതി; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് വീണ്ടും നോട്ടിസ്

രാജ്ഭവനിലെ കരാര്‍ ജീവനക്കാരിയാണ് ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിക്ക് നേരെയുണ്ടായ ആരോപണം അങ്ങേയറ്റം ഗുരുതരമാണ്.

author-image
Sruthi
New Update
west bengal governor

Bengal Governor CV Ananda Bose asks Raj Bhavan staff to ignore communication from Kolkata Police

Listen to this article
0.75x 1x 1.5x
00:00 / 00:00

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ബംഗാള്‍ പോലിസ് വീണ്ടും നോട്ടിസ് അയച്ചു. മൂന്ന് ജീവനക്കാരോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. ഇന്നലെ ഹാജരാകാന്‍ മൂന്ന് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടിസ് അയച്ചിട്ടുള്ളത്.രാജ്ഭവനിലെ കരാര്‍ ജീവനക്കാരിയാണ് ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിക്ക് നേരെയുണ്ടായ ആരോപണം അങ്ങേയറ്റം ഗുരുതരമാണ്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

 

bengal