ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി;സുരക്ഷ വർധിപ്പിച്ചു

ഗവർണറുടെ സുരക്ഷാ ചുമതലയുള്ള സേനകളുടെ അർദ്ധരാത്രി യോഗം ചേർന്നതായി ഗവർണറുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ അറിയിച്ചു.നിലവിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാളാണ് ഗവർണർ

author-image
Devina
New Update
ananth bos

കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദബോസിന് വധഭീഷണി.

 സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതെന്ന് ലോക്ഭവൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു.

ഇന്നലെ രാത്രി വൈകിയാണ് ലോക്ഭവനിൽ ഗവർണറെ കൊലപ്പെടുത്തുമെന്ന ഇമെയിൽ സന്ദേശം ലഭിച്ചത്.

തുടർന്ന് ലോക്ഭവന്റെ സുരക്ഷ വർധിപ്പിച്ചു.

ഭീഷണി സന്ദേശം വന്നതിന് പിന്നാലെ കൊൽക്കത്ത പൊലീസും സിആർപിഎഫും ഗവർണറുടെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി.

ഗവർണറുടെ സുരക്ഷാ ചുമതലയുള്ള സേനകളുടെ അർദ്ധരാത്രി യോഗം ചേർന്നതായി ഗവർണറുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ അറിയിച്ചു.

നിലവിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാളാണ് ഗവർണർ