/kalakaumudi/media/media_files/2025/10/24/karnur-2025-10-24-07-33-01.jpg)
അമാരാവതി: കര്‍ണൂലില്‍ ഹൈദരാബാദ്‌ബെംഗളൂരു ദേശീയപാതയില്‍ ബസിനു തീപിടിച്ച് അപകടം. 25 പേര്‍ മരിച്ചു. 40 പേര്‍ ബസിലുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇരുചക്രവാഹനത്തില്‍ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നു. സര്‍ക്കാര്‍ പ്രതികരണം ലഭ്യമായിട്ടില്ല. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 15പേരെ ബസ്സില്‍നിന്ന് രക്ഷപ്പെടുത്തി.
''ബസ് ഇരുചക്രവാഹനത്തില്‍ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനു അടിയില്‍ കുടുങ്ങിയതോടെ റോഡില്‍ ഉരഞ്ഞ് തീപടരുകയായിരുന്നു''കര്‍ണൂല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
