ബെംഗളൂരു-ചെന്നൈ അതിവേഗപാത ഡിസംബറോടെ പൂർത്തിയാകും

പുതിയപാത ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമാണമാണ് നടന്നുവരുന്നത്.

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

ബെംഗളൂരു-ചെന്നൈ അതിവേഗപാതയുടെ നിർമാണം ഡിസംബറോടെ പൂർത്തിയാകും. പാതയുടെ ഉദ്ഘാടനം ഡിസംബറിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

പുതിയപാത ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കുള്ള യാത്രാസമയം രണ്ടുമണിക്കൂറായി കുറയ്ക്കുമെന്നും ഗഡ്കരി പറഞ്ഞു. 258 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയുടെ നിർമാണമാണ് നടന്നുവരുന്നത്. കർണാടകത്തിലെ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കോലാർ ജില്ലകളിലൂടെയും ആന്ധ്രയിലെ ചിറ്റൂർ, തമിഴ്നാട്ടിലെ വെല്ലൂർ, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.
ബെംഗളൂരുവിലെ ഹൊസപേട്ടിൽനിന്ന് ആരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംപുദൂരിൽ അവസാനിക്കുന്ന പാതയാണിത്. 

bengaluru chennai highway