/kalakaumudi/media/media_files/2025/09/13/ganesha-2025-09-13-06-42-02.jpg)
ബെംഗളൂരു: ഹാസനില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി എട്ടു പേര്‍ മരിച്ചു.
20ല്‍ അധികം പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ഹാസനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ ഇടയുണ്ട്. ഇന്നലെ രാത്രി ഹൊളെ നരസിപ്പുര ഹൊസഹള്ളിക്ക് സമീപം ആയിരുന്നു അപകടം.
വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ഡിജെ സംഘത്തിന് നേര്‍ക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ ട്രക്ക് അമിത വേഗത്തിലാണ് സ്ഥലത്ത് എത്തിയതെന്ന് കാണാം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.