പുതിയ ബോംബര്‍ ഡ്രോണുമായി ഇന്ത്യ

ഈ ബോംബര്‍ ഡ്രോണുകള്‍, കുറച്ചുകാലമായി ഇന്ത്യയുടെ സ്വപ്നമാണ്. ബോംബര്‍ ആളില്ലാ വിമാന ഇറക്കുമതിയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തിരിച്ചടികള്‍ കൂടുതല്‍ ശക്തമാക്കാനും ഇതോടെ ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യയെ ഒരു ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രമായി സ്ഥാപിക്കാന്‍ പോലും മാറ്റുന്നതാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

author-image
Rajesh T L
New Update
fwd-200b

FWD-200B

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയ്ക്ക് സുപ്രധാന നേട്ടവുമായി വീണ്ടും ഇന്ത്യന്‍ സൈന്യം എത്തിയിരിക്കുകയാണ്. വ്യോമസേനയ്ക്കായി തദ്ദേശീയമായി ബോംബര്‍ ഡ്രോണ്‍ വികസിപ്പിച്ചിരിക്കുകയാണ് ഫ്ളൈയിംഗ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ടെക്‌നോളജീസ്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ബോംബര്‍ യുഎവി  എഫ്ഡബ്ല്യുഡി-200ബി കഴിഞ്ഞ ദിനസമാണ് പുറത്തിറക്കിയത്.

ഈ ബോംബര്‍ ഡ്രോണുകള്‍, കുറച്ചുകാലമായി ഇന്ത്യയുടെ സ്വപ്നമാണ്. ബോംബര്‍ ആളില്ലാ വിമാന ഇറക്കുമതിയില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും  തിരിച്ചടികള്‍ കൂടുതല്‍ ശക്തമാക്കാനും ഇതോടെ ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യയെ ഒരു ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രമായി സ്ഥാപിക്കാന്‍ പോലും മാറ്റുന്നതാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

യുഎസ് പ്രെഡേറ്ററിന് 250 കോടി രൂപ വിലമതിക്കുമ്പോള്‍, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച എഫ്ഡബ്ല്യുബി-200ബി ക്ക് ചെലവ് വെറും 25 കോടി രൂപയാണ്. ഇത് സ്വാശ്രയത്വത്തോടുള്ള നമ്മുടെ പ്രതിബദ്ധത തെളിയിക്കുക മാത്രമല്ല, ചെലവ് കുറഞ്ഞ പ്രതിരോധ മാര്‍ഗങ്ങളില്‍ ഇന്ത്യയെ ഒരു കേന്ദ്രമാക്കി ഉയര്‍ത്തുകയും ചെയ്യുമെന്ന്  ഫ്ളൈയിംഗ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസിന്റെ സ്ഥാപകന്‍ സുഹാസ് തേജസ്‌കന്ദ പറഞ്ഞു. എഫ്ഡബ്ല്യുഡി-200ബിക്ക് 100 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുണ്ട്. 20 മണിക്കൂര്‍ വരെ നേരം ഉയര്‍ന്ന് പറക്കാനും ശത്രുവിനെ പ്രതിരോധക്കാനും സാധിക്കും.

ഇന്ത്യ മദ്ധ്യ- ദൂര വ്യോമ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ആന്‍ഡമാന്‍ നിക്കോബാറിലായിരുന്നു പരീക്ഷണം. സുഖോയ് 30 എംകെഐ വിമാനത്തില്‍ നിന്നായിരുന്നു മിസൈല്‍ തൊടുത്തത്.

250 കിലോ മീറ്റര്‍ അകലെയുള്ള ലക്ഷ്യം മിസൈല്‍ കൃത്യമായി ഭേദിച്ചു. പരീക്ഷണം വിജയിച്ച സാഹചര്യത്തില്‍ കൂടുതല്‍ മിസൈലുകള്‍ നിര്‍മ്മിക്കാനാണ് വ്യോമ സേനയുടെ തീരുമാനം.

ദൂരെയുള്ള മിസൈലുകളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും ഞൊടിയിടല്‍ ഇല്ലാതാക്കാന്‍ കഴിയുന്ന മിസൈലുകള്‍ ആണ് ഇവ. റോക്‌സ് എന്നും ക്രിസ്റ്റല്‍ മേസ് 2 എന്നും ഈ മിസൈലിന് വിളിപ്പേരുണ്ട്. ഇസ്രായേലില്‍ നിന്നുമാണ് ഈ മിസൈല്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വ്യോമസേന സ്വന്തമാക്കിയത്. സ്റ്റാന്‍ഡ് ഓഫ് റേഞ്ച് ഉപരിതല- ഭൂതല മിസൈലിന്റെ വിപുലീകരിച്ച പതിപ്പാണ് ക്രിസ്റ്റല്‍ മേസ് 2.

രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്ക്കായി ആവിഷ്‌കരിച്ച മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് കീഴിലാകും മിസൈലുകളുടെ നിര്‍മ്മാണം. കൂടുതല്‍ മിസൈലുകള്‍ ലഭിക്കുന്ന മുറയ്ക്ക് വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

 

DRDO indiannavy indianairforce indianarmy FWD-200B indiandrons