വിദ്യാര്‍ഥി നേതാക്കളുടെ വെല്ലുവിളി ; ബംഗ്ലാദേശ്‌ പാര്‍ലമെന്റ് പിരിച്ചുവിട്ടു

പാര്‍ലമെന്റ് പിരിച്ചുവിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്. ഹസീനയുടെ രാജ്യംവിടലിന് പിന്നാലെ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.

author-image
Vishnupriya
New Update
ben
Listen to this article
0.75x1x1.5x
00:00/ 00:00

ധാക്ക: ആഭ്യന്തര കലാപം തുടരുന്ന ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.

അതേസമയം, പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നടപടി വിദ്യാര്‍ഥി നേതാക്കള്‍ സ്വാഗതംചെയ്തു. പാര്‍ലമെന്റ് പിരിച്ചുവിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്. ഹസീനയുടെ രാജ്യംവിടലിന് പിന്നാലെ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.

ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് പ്രസിഡന്റും സൈനിക മേധാവി വഖാര്‍ ഉസ് സമാനും അറിയിച്ചിരുന്നു. എന്നാല്‍, അതിന്റെ തലവന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല. നൊബേല്‍ സമ്മാനജേതാവ് ഡോ. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

bengladesh parliament