ചർച്ച്ഗേറ്റ് സ്റ്റേഷന് പുറത്ത് ബെസ്റ്റ് ബസിന് തീപിടുത്തം:എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു

തീപിടുത്തം കണ്ടതോടെ, ബസിനുള്ളിലെ യാത്രക്കാരെ ഉടൻ ഒഴിപ്പിച്ചു. തീ പടരുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും ബസിൽ നിന്ന് പുറത്തിറങ്ങി, ഭാഗ്യവശാൽ ആർക്കും പരിക്കില്ല'. മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു.

author-image
Honey V G
New Update
churchgate

മുംബൈ:വ്യാഴാഴ്ച രാത്രി 9.30നാണ് ചർച്ച്ഗേറ്റ് സ്റ്റേഷന് പുറത്ത് ബ്രിഹൻമുംബൈ ഇലക്ട്രിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്)ബസിന് തീപിടുത്തമുണ്ടായത്. ഇത്‌ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. "ജെ മേത്ത മാർഗിലേക്ക് പോകുകയായിരുന്ന ബെസ്റ്റ് ബസ് റൂട്ട് നമ്പർ 121 ആണ് ചർച്ച്ഗേറ്റ് റെയിൽവേ സ്റ്റേഷന് സമീപം തീപിടുത്തം സംഭവിച്ചത്.'എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു, ആർക്കും പരിക്കില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്," BMC ദുരന്തനിവാരണ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 'തീപിടുത്തം കണ്ടതോടെ, ബസിനുള്ളിലെ യാത്രക്കാരെ ഉടൻ ഒഴിപ്പിച്ചു. തീ പടരുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും ബസിൽ നിന്ന് പുറത്തിറങ്ങി, ഭാഗ്യവശാൽ ആർക്കും പരിക്കില്ല'. മറ്റൊരു ഉദ്യോഗസ്ഥൻ അറിയിച്ചു.

Mumbai City