ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം:സെലിബ്രിറ്റികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങിയ അറിയപ്പെടുന്ന നിരവധി താരങ്ങള്‍ക്കെതിരെയാണ് കേസ്. വ്യവസായിയായ ഫനിന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് താരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

author-image
Prana
New Update
cyber fraud

തെലങ്കാന: ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം നല്‍കി; 25 സെലിബ്രിറ്റികള്‍ക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്. നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം നല്‍കിയതിന്റെ പേരില്‍ 25 സെലിബ്രിറ്റികള്‍ക്കെതിരെ കേസെടുത്ത് തെലങ്കാന പോലീസ്. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങിയ അറിയപ്പെടുന്ന നിരവധി താരങ്ങള്‍ക്കെതിരെയാണ് കേസ്. വ്യവസായിയായ ഫനിന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് താരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സിനിമാതാരങ്ങളെ കൂടാതെ ഇന്‍ഫ്‌ളുവന്‍സര്‍മാരും പട്ടികയിലുണ്ട്. പ്രണീത, നിധി അഗര്‍വാള്‍, അനന്യ ഗനഗല്ല, സിരി ഹനുമന്ദു, ശ്രീമുഖി, വര്‍ഷിണി സൗന്ദരാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, വിഷ്ണു പ്രിയ, ഹര്‍ഷ സായി, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നിവരും അതിലുള്‍പ്പെടും.

app