/kalakaumudi/media/media_files/2025/11/17/lalu-2025-11-17-08-09-11.jpg)
പട്‌ന: ബിഹാറിലെ കനത്തതോല്‍വിയുടെ പശ്ചാത്തലത്തില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ കുടംബകലഹം തുടരുന്നു. ലാലു പ്രസാദിന്റെ മൂന്നു പെണ്‍മക്കള്‍ കൂടി മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ വിമര്‍ശിച്ച് വീട്ടില്‍ നിന്ന് മാറി. മറ്റൊരു മകള്‍ രോഹിണി ആര്യ ഉന്നയിച്ച വിഷയങ്ങള്‍ ശരിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചന്ദയും രാജലക്ഷ്മിയും രാഗിണിയും വീട് വിട്ടത്. രോഹിണി ആര്യ നേരത്തെ തന്നെ വീട് വിട്ടിരുന്നു. അതേസമയം, ആരോപണത്തിനോട് തേജസ്വി യാദവ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തേജസ്വിയുടെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭ എംപിയുമായ സഞ്ജയ് യാദവ് ആണെന്നാണ് സഹോദരിമാര്‍ പറയുന്നത്. ഇതിനിടെ ലാലുവിന്റെ മറ്റൊരു മകന്‍ ആയ തേജ് പ്രതാപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ബിഹാറിലെ കനത്ത പരാജയം വിലയിരുത്താനുള്ള ആര്‍ജെഡി യോഗം ഇന്ന് നടക്കും. പാട്‌നയിലെ തേജസ്വി യാദവിന്റെ വസതിയില്‍ ആണ് യോഗം. 143 സീറ്റില്‍ മത്സരിച്ച ആര്‍ജെഡിക്ക് കേവലം 25 സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിനെ പോലെ വോട്ട് ചോരി ആണ് പരാജയ കാരണമെന്ന് ആര്‍ജെഡി ഇതുവരെ പറഞ്ഞിട്ടില്ല. പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വോട്ട് ചോരി വിഷയം ആര്‍ജെഡി ഉയര്‍ത്തിയതുമില്ല. പരാജയം ലാലുവിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു.
ബിഹാറില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതോടെ സര്‍ക്കാര്‍ രൂപീകരണ നടപടികളുമായി എന്‍ഡിഎ മുന്നേറുകയാണ്. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഇന്ന് അവസാന മന്ത്രിസഭാ യോ?ഗം ചേര്‍ന്ന് നിയമസഭ പിരിച്ചുവിടാനുള്ള പ്രമേയം പാസാക്കും. എന്‍ഡിഎ എംഎല്‍എമാര്‍ യോ?ഗം ചേര്‍ന്ന് നിതീഷ് കുമാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് മൂന്ന് ദിവസത്തിനുള്ളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
