/kalakaumudi/media/media_files/2025/11/14/rahul-gand-2025-11-14-15-40-18.jpg)
പട്‌ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം വന്നതോടുകൂടി ഇന്ത്യ സഖ്യത്തിന് ഏറ്റ വളരെ വലിയ ദയനീയമായ പരാജയമാണ് കാണാൻ സാധിക്കുന്നത് .
ഈ ദയനീയ പരാജയം മറ്റു നേതാക്കന്മാരേക്കാൾ രാഹുൽ ഗാന്ധി എന്ന നേതാവിന്റെ പ്രചാരണങ്ങൾക്ക് ഏറ്റവലിയ തിരിച്ചടി കൂടിയായി.
ബിഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ബിജെപി വോട്ടുകൾ മോഷ്ടിക്കുകയാണെന്ന രാഹുൽ ആരോപണം ജനം വിലയ്‌ക്കെടുത്തില്ലെന്നതുകൂടി വ്യക്തമാക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം.
ഓഗസ്റ്റ് 17-ന് സസാറാമിൽ നിന്നുതുടങ്ങിയ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിലെ 25 ജില്ലകളിലെ 110 മണ്ഡലങ്ങളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ രാഹുൽ ഗാന്ധി യാത്ര നടത്തിയ റൂട്ടിൽ ഒരിടത്തുപോലും കോൺഗ്രസിന് വിജയിക്കാനായില്ല.
നിലവിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് വാൽമീകി നഗർ, കിഷൻ ഗഞ്ച്, മണിഹാരി, ബെഗുസരായി എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
