/kalakaumudi/media/media_files/2025/11/13/nitishkumarrrrrr-2025-11-13-11-03-49.jpg)
പട്‌ന: ബിഹാറിലെതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ അറിയാം .
ഭരണ തുടർച്ചയുണ്ടാകുമോ, അതോ തേജസ്വി യാദവ് പുതിയ യാത്ര ആരംഭിക്കുമോയെന്നത് എല്ലാം തന്നെ നാളെ വ്യക്തമാകും .
രണ്ട് ഘട്ടങ്ങളായി നടന്ന ബിഹാർ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പൂർണ ചിത്രം അറിയാൻ കഴിയും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്ന എക്‌സിറ്റു പോളുകളെല്ലാം എൻഡിഎയ്ക്ക് അനുകൂലമാണ്.
എന്നാൽ വോട്ടെണ്ണുമ്പോൾ ചിത്രം മാറുമെന്നാണ് ഇന്ത്യസഖ്യ നേതാക്കൾ പറയുന്നത്.
ഇത്തവണ റെക്കോർഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
71 ശതമാനം സ്ത്രികൾ വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയർന്ന പോളിങ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
