ബിഹാറില്‍ മഹാസഖ്യത്തിന് 249 സ്ഥാനാര്‍ത്ഥികള്‍, ആര്‍ജെഡിക്ക് പിടിവാശിയെന്ന് കോണ്‍ഗ്രസ്

സൗഹൃദ മത്സരം ചില സ്ഥലങ്ങളില്‍ നല്ലതെന്ന് ആര്‍ജെഡി അറിയിച്ചു. വ്യാഴാഴ്ച സഖ്യനേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും.

author-image
Biju
New Update
bihar 2

ന്യൂഡല്‍ഹി: ബീഹാറിലെ സഖ്യത്തില്‍ കല്ലുകടിക്കിടയാക്കിയത് ആര്‍ജെഡിയുടെ പിടിവാശിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. കോണ്‍ഗ്രസിന് നല്കിയ ചില സീറ്റുകളിലും ആര്‍ജെഡി പേരുകള്‍ നിര്‍ദ്ദേശിച്ചു. 'വിഐപി'യെ മുന്നണിയില്‍ നിറുത്തിയതും രാഹുല്‍ ഗാന്ധി കര്‍ശന നിലപാട് എടുത്തത് കൊണ്ടാണ്. 

സൗഹൃദ മത്സരം ചില സ്ഥലങ്ങളില്‍ നല്ലതെന്ന് ആര്‍ജെഡി അറിയിച്ചു. വ്യാഴാഴ്ച സഖ്യനേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. ബിഹാറില്‍ ആകെ 243 മണ്ഡലങ്ങളാണുള്ളത്. മഹാസഖ്യത്തിന് 249 സ്ഥാനാര്‍ത്ഥികളുണ്ട്. ധാരണ തെറ്റിച്ചുള്ള പ്രഖ്യാപനമാണ്  മണ്ഡലങ്ങളുടെ എണ്ണത്തിനപ്പുറം സ്ഥാനാര്‍ത്ഥികള്‍ക്ക് വഴിവച്ചത്.

അതിനിടെ മത്സരത്തില്‍ നിന്ന് ജെ എംഎം പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചു. മത്സരിക്കാനില്ലെന്ന് ഹേമന്ത് സോറന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ആര്‍ജെഡി ഗൂഢാലോചനയില്‍ പുറത്താകുന്നുവെന്നും സോറന്‍ പറഞ്ഞു. മഹാസഖ്യത്തോട് ഇടഞ്ഞ് 6 സീറ്റുകളില്‍ മത്സരിക്കുമെന്ന് അെേദ്ദെഹം  പ്രഖ്യാപിച്ചിരുന്നു. പ്രത്യാഘാതം ദേശീയ തലത്തിലുണ്ടാകുമെന്ന് ജെ എംഎം മുന്നറിയിപ്പ് നല്‍കി.