ബിഹാറില്‍ സത്യപ്രതിജ്ഞ 20ന്; എന്‍ഡിഎയില്‍ രണ്ട് മുഖ്യമന്ത്രിമാരെന്ന് സൂചന

ബിജെപിയുടെ രാം കൃപാല്‍ യാദവും, എല്‍ജെപിയില്‍ രാജു തിവാരിയും ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എല്ലാ നിയുക്ത എംഎല്‍എമാരോടും പാറ്റ്‌നയില്‍ തുടരാന്‍ ബിജെപി,ജെഡിയു നേതാക്കള്‍ നിര്‍ദേശം നല്‍കി

author-image
Biju
New Update
bihar

പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണം എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന എന്‍ഡിഎ സീറ്റ് വിഭജനം തര്‍ക്കങ്ങളില്ലാതെ പരിഹരിക്കുന്നു. ഏഴ് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രിയെന്ന ഫോര്‍മുല സ്വീകരിച്ചതോടെ ബി.ജെ.പി, ജെ.ഡി.യു പാര്‍ട്ടി എം.എല്‍.എമാരില്‍ നിന്ന് തുല്യനിലയില്‍ സര്‍ക്കാരില്‍ മന്ത്രിമാരുണ്ടാകും. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം ലോക്ജനശക്തി പാര്‍ട്ടിക്ക് ഒരു ഉപമുഖ്യമന്ത്രി പദം നല്‍കാനും രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബിജെപി നിലനിര്‍ത്താനും ധാരണയായി.

ബിജെപിയുടെ രാം കൃപാല്‍ യാദവും, എല്‍ജെപിയില്‍ രാജു തിവാരിയും ഉപമുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എല്ലാ നിയുക്ത എംഎല്‍എമാരോടും പാറ്റ്‌നയില്‍ തുടരാന്‍ ബിജെപി,ജെഡിയു നേതാക്കള്‍ നിര്‍ദേശം നല്‍കി. നിലവിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് നിതീഷ് കുമാര്‍ ഇന്നോ നാളെയോ ഗവര്‍ണറെ കാണും. ഈ മാസം 20 നുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യാനാണ് ആലോചന.

അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ സാഹചര്യത്തില്‍ ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ അടുത്ത മാസം പകുതിയോടെ പ്രഖ്യാപിക്കും. പുതിയ ദേശീയ അധ്യക്ഷന്‍ ആരെന്നതില്‍ ബിജെപി നേതൃതലത്തില്‍ ഏകദേശ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. ആദ്യ വനിതാ അധ്യക്ഷ വരുമോ എന്നതിലും ആകാംക്ഷയുണ്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികള്‍ നിര്‍ത്തിവച്ചത്. ഭൂരിഭാ?ഗം സംസ്ഥാനങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.