/kalakaumudi/media/media_files/2025/11/12/jyaneshkumar-2025-11-12-11-00-05.jpg)
പട്‌ന: ബിഹാറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 1951 ന് ശേഷമുള്ള ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയതെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
ആദ്യഘട്ടത്തിൽ 65.08 ശതമാനവുംരണ്ടാംഘട്ട വോട്ടെടുപ്പിൽ 68.76 ശതമാനം പോളിങും ഉൾപ്പടെ 66.91 ശതമാനം രേഖപ്പെടുത്തിയതായും71 ശതമാനം വനിതകൾ വോട്ട് ചെയ്തപ്പോൾ 62 ശതമാനം പുരുഷൻമാർ സമ്മതിദാന അവകാശം വിനിയോഗിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, ബിഹാറിൽ നിതീഷ് കുമാറിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
130ലേറെ സീറ്റുകളാണ് എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്.
122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. നാല് എക്‌സിറ്റ് പോളുകൾ മാത്രമാണ് ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത്.
അതേസമയം, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ ചലനമുണ്ടാക്കില്ലെന്നാണ് പ്രവചനം.
വളരെയധികം രാഷ്ട്രീയ കോളിളക്കം സൃഷ്‌ടിച്ച ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആകാംക്ഷയിൽ ആണ് മുന്നണികളും സമ്മതി ദായകരും എല്ലാം .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
