ബിഹാർ മുൻമന്ത്രിയുടെ അച്ഛനെ കൊലപ്പെടുത്തി

ദർബംഗ സിറ്റിയിലെ സുപോൽ ഏരിയയിലെ വീട്ടിലാണ് മുകേഷ് സാഹനിയുടെ അച്ഛൻ താമസിച്ചിരുന്നത്. വികൃമാക്കപ്പെട്ട നിലയിൽ ജിതൻ സാഹനിയുടെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടൻ ഉന്നത പൊലീസ് സംഘം വീട്ടിലെത്തി.

author-image
Anagha Rajeev
New Update
bihar death
Listen to this article
0.75x 1x 1.5x
00:00 / 00:00

പട്‌ന: ബിഹാറിൽ മുൻമന്ത്രിയുടെ പിതാവിനെ അക്രമി സംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മുൻ മന്ത്രിയും വികാസ്ശീൽ ഇൻസാൻ പാർട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതൻ സാഹനിയാണ് കൊല്ലപ്പെട്ടത്. 

ദർബംഗ സിറ്റിയിലെ സുപോൽ ഏരിയയിലെ വീട്ടിലാണ് മുകേഷ് സാഹനിയുടെ അച്ഛൻ താമസിച്ചിരുന്നത്. വികൃമാക്കപ്പെട്ട നിലയിൽ ജിതൻ സാഹനിയുടെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടൻ ഉന്നത പൊലീസ് സംഘം വീട്ടിലെത്തി.

ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി ദർബംഗ എസ്എസ്പി ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ഒബിസി വിഭാഗത്തിൽ നല്ല സ്വാധീനമുള്ള പാർട്ടിയാണ് മുകേഷ് സഹാനിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി.

നിതീഷ് കുമാരിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിൽ മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായിരുന്നു മുകേഷ് സാഹനി. നിലവിൽ മുകേഷ് സാഹനിയുടെ വിഐപി പാർട്ടി, പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ കക്ഷിയാണ്.

bihar death