/kalakaumudi/media/media_files/2025/08/28/jaisha-2025-08-28-16-26-21.jpg)
പട്‌ന: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ രാജ്യത്തേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് ബീഹാര്‍ പൊലീസ് ആസ്ഥാനം സംസ്ഥാനവ്യാപകമായി അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് പ്രവര്‍ത്തകര്‍ നേപ്പാള്‍ അതിര്‍ത്തി വഴി ബീഹാറിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ബീഹാര്‍ പൊലീസ് പങ്കിട്ട വിവരമനുസരിച്ച്, റാവല്‍പിണ്ടിയില്‍ നിന്നുള്ള ഹസ്‌നൈന്‍ അലി, ഉമര്‍കോട്ടില്‍ നിന്നുള്ള ആദില്‍ ഹുസൈന്‍, ബഹാവല്‍പൂരില്‍ നിന്നുള്ള മുഹമ്മദ് ഉസ്മാന്‍ എന്നിവരാണ് ഇന്ത്യയിലേക്ക് കടന്നത്.
ആഗസ്റ്റ് രണ്ടാം വാരത്തില്‍ അവര്‍ കാഠ്മണ്ഡുവിലെത്തി കഴിഞ്ഞയാഴ്ച ബീഹാറില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സുരക്ഷാ ഏജന്‍സികള്‍ക്ക് നിരീക്ഷണം വര്‍ദ്ധിപ്പിക്കാനും രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഇന്റലിജന്‍സ് യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.