കോൺഗ്രസ്സിനെ കൈവിട്ടു ബിഹാർ ജനത ,ചരിത്രകുതിപ്പുമായി ബിജെപി;വീണ്ടും നിതീഷ്‌യുഗം

മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് എൻഡിഎ സർക്കാർ അധികാരത്തുടർച്ച ഉറപ്പാക്കിയത്. കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന കോൺഗ്രസിന്റെ ലീഡ് നാലിടത്തു മാത്രമാണ്

author-image
Devina
New Update
bihar electio

പട്ന :ബിഹാറിലെ തിരഞ്ഞെടുപ്പിൽ പടയോട്ടം സൃഷ്‌ടിച്ച എൻ ഡി എ വീണ്ടും അധികാരത്തിലേറുന്നു.

മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് എൻഡിഎ സർക്കാർ അധികാരത്തുടർച്ച ഉറപ്പാക്കിയത്.

ആകെയുള്ള 243 സീറ്റുകളിൽ 200 ലേറെ സീറ്റുകളിലാണ് എൻഡിഎ മുന്നിട്ടു നിൽക്കുന്നത്.

കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന നിലയിൽ നിന്നും,

ഇത്തവണ 79 സീറ്റുകൾ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്.ഇതേസമയം തന്നെ കനത്ത തിരിച്ചടിയാണ് മഹാസഖ്യത്തിനു നേരിടേണ്ടി വന്നത് .

 കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന കോൺഗ്രസിന്റെ ലീഡ് നാലിടത്തു മാത്രമാണ്.

 സിപിഐഎംഎൽ നാലിടത്തും, സിപിഎം ഒരിടത്തും ലീഡ് നേടിയിട്ടുണ്ട്.

മഹാസഖ്യത്തിന്റെ മഹാപാതനമാണ് ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത് .