/kalakaumudi/media/media_files/2025/11/21/nitish-2025-11-21-21-06-47.jpg)
പട്‌ന: ബിഹാറില്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാറിന് വന്‍ തിരിച്ചടി. ആഭ്യന്തര വകുപ്പ് ബിജെപിക്ക് കൈമാറേണ്ടിവന്നിരിക്കുകയാണ് നിതീഷിന്. ബിജെപി നേതാവായ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പ് നല്‍കിയത്. മുഖ്യമന്ത്രിയായി തുടര്‍ന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാര്‍ നിര്‍ണായകമായ ആഭ്യന്തര വകുപ്പ് കയ്യൊഴിയുന്നത്.
ആഭ്യന്ത വകുപ്പിനെ ചൊല്ലി എന്‍ഡിഎക്കുള്ളില്‍ നേരത്തെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഭ്യന്തരം വിട്ടുകൊടുക്കാന്‍ ജെഡിയു തയാറായിരുന്നില്ല. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടടുത്ത ദിവസമാണ് വകുപ്പ് ഉപമുഖ്യമന്ത്രിക്ക് നല്‍കിയത്. ക്രമസമാധാന ചുമതലയ്‌ക്കൊപ്പം സീമാഞ്ചല്‍ മേഖലയിലെ കുടിയേറ്റ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബിജെപിയുടെ തീരുമാനം നിര്‍ണായകമാകും.
ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 202 സീറ്റ് നേടിയാണ് എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. 243 അംഗ നിയമസഭയില്‍ ഇന്ത്യാ സഖ്യത്തിന് 35 സീറ്റു മാത്രമാണുള്ളത്. എന്‍ഡിഎയില്‍ 89 സീറ്റുമായി ബിജെപിയാണ് വലിയ ഒറ്റകക്ഷി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
