/kalakaumudi/media/media_files/2025/10/20/bihar-2025-10-20-08-45-27.jpg)
പറ്റ്‌ന: ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.
ആദ്യഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. ആയിരത്തി അറുനൂറിലധികം പത്രികളാണ് ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ചത്. മഹാസഖ്യത്തിലെ കക്ഷികള്‍ നേര്‍ക്ക് നേര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പത്രിക പിന്‍വലിക്കാന്‍ കക്ഷികള്‍ തയ്യാറാകുമോ എന്നതിലാണ് ആകാക്ഷ.
ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ ഒന്‍പത് മണ്ഡലങ്ങളിലെങ്കിലും നേര്‍ക്ക് നേര്‍ മത്സരമാണ്. 24ആം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ റാലിക്കായി ബിഹാറിലെത്തും. 26ന് ശേഷമായിരിക്കും രാഹുല്‍ ഗാന്ധിയുടെ റാലി.