ബീഹാർ എസ്ഐആർ കേസ് സുപ്രീംകോടതിയിൽ; പരാതി സമർപ്പിക്കാൻ സമയം നീട്ടണമെന്ന് ആർജെഡി, തിങ്കളാഴ്ച കേൾക്കാമെന്ന് കോടതി

ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ എതിർപ്പുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും

author-image
Devina
New Update
1000-f-259142843-dmiyhanmzrmjfckil0dnswgpijfsxvj1-1

ബീഹാർ എസ്ഐആർ കേസ് സുപ്രീംകോടതിയിൽ; പരാതി സമർപ്പിക്കാൻ സമയം നീട്ടണമെന്ന് ആർജെഡി, തിങ്കളാഴ്ച കേൾക്കാമെന്ന് കോടതി

ദില്ലി: ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ എതിർപ്പുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ അടുത്തമാസം ഒന്നു വരെ സമയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ. ഹർജി പരിഗണിക്കുവാനുള്ള സമ്മതം ജസ്റ്റിസ് സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ആർ ജെ ഡി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾ നൽകിയ ഹർജിയാണ് തിങ്കളാഴ്ച പരിഗണിക്കുക. അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് കോടതിയുടെ ഇടപെടൽ.