/kalakaumudi/media/media_files/2025/09/01/bihar-2025-09-01-14-16-42.jpg)
ദില്ലി:ബീഹാർ എസ് ഐ ആറിൽ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം സെപ്തംബർ ഒന്നിന്ന് ശേഷവുംപരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. പരാതികൾ നൽകാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്ന് കോടതി നിർദേശിച്ചു. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ച്ച എന്ന് കോടതി വിമർശിച്ചു. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനി്ച്ചു. ബീഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്ക്കി.
അതിനിടെ ബീഹാറിലെ പട്ടികയിൽ ഇരട്ട വോട്ട് ഒഴിവാക്കാനായെന്ന അവകാശവാദം തെറ്റെന്ന് റിപ്പോർട്ട്. ഒരു ലക്ഷത്തിൽ എൺപത്തിയേഴായിരം പേർ രണ്ട് തവണ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. ഇതിൽ ഒരു ലക്ഷം പേർക്ക് രണ്ട് വ്യത്യസ്ത വോട്ടർ ഐഡി കൈവശം വെയ്ക്കുന്നതായും റിപ്പോർട്ട്. The Reporters Collective ആണ് ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്