/kalakaumudi/media/media_files/2025/12/17/nitishkumar-2025-12-17-18-05-26.jpg)
പട്‌ന : ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഭീഷണിയുമായി പാകിസ്ഥാനി ഭീകരന്‍. കഴിഞ്ഞദിവസം ഉണ്ടായ ഹിജാബ് വിഷയത്തില്‍ നിതീഷ് കുമാര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പാകിസ്ഥാനിലെ കുപ്രസിദ്ധ ഡോണ്‍ ആയ ഷഹ്സാദ് ഭട്ടി ആണ് ഭീഷണി സന്ദേശമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടപടി ഉണ്ടായതിനുശേഷം പിന്നീട് മുന്നറിയിപ്പ് നല്‍കിയില്ല എന്ന് പറയരുത് എന്നും ഭീഷണിയില്‍ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഭയാനകമാകുമെന്നും ഷഹ്സാദ് ഭട്ടി സൂചിപ്പിച്ചു. അയാള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഏജന്‍സികള്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ തങ്ങള്‍ നടപടി എടുക്കും എന്നും പിന്നീട് മുന്നറിയിപ്പ് നല്‍കിയില്ല എന്ന് പറയരുത് എന്നും ഷഹ്സാദ് ഭട്ടി അറിയിച്ചു.
വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ബീഹാര്‍ പോലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സംഘങ്ങള്‍ ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 15 ന് സെക്രട്ടേറിയറ്റില്‍ പുതുതായി നിയമിതരായ ആയുഷ് ഡോക്ടര്‍മാര്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്യുന്ന വേദിയിലാണ് വിവാദ സംഭവം ഉണ്ടായത്. നിയമനക്കത്ത് വാങ്ങാന്‍ എത്തിയ ഒരു യുവതി മുഖം മൂടുന്ന വസ്ത്രം ധരിച്ച് എത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖത്തെ ആവരണം മാറ്റി നോക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
