ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ ഇരട്ടിയായി! ലോകത്ത് 3ാം സ്ഥാനം

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 185 ശതകോടാശ്വരന്മാരുണ്ടെന്നാണ് കണക്ക്. 835 ശതകോടീശ്വരന്മാരുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

author-image
Prana
New Update
456

ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. യുബിഎസിന്റെ ഏറ്റവും പുതിയ ബില്യണയര്‍ അംബിഷന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 185 ശതകോടാശ്വരന്മാരുണ്ടെന്നാണ് കണക്ക്. 835 ശതകോടീശ്വരന്മാരുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 427 പേരുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്.ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ദ്രുതഗതിയില്‍ ഉയര്‍ച്ചയുണ്ടാകുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 32 പുതിയ പേരുകള്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസില്‍ ഒരു വര്‍ഷത്തിനിടെ 84 പേര്‍ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇതേ കാലയളവില്‍ ചൈനയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 93 പേരുടെ ഇടിവുണ്ടായി.കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 42.1 ശതമാനമാണ് ഉയര്‍ന്നത്. മൊത്തം സമ്പത്ത് 90,560 കോടി ഡോളറിലെത്തി. രാജ്യത്ത് ശതകോടീശ്വരന്മാര്‍ കൈവരിച്ച വാര്‍ഷിക വളര്‍ച്ച 21% ആണ്. 2015 ല്‍ നിന്നുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശതകോടീശ്വരന്‍മാരുടെ വളര്‍ച്ച 123% ഉയര്‍ന്നു.

 

billionaire