കശ്മീരിലെ ബിജെപി സ്ഥാനാർത്ഥി സയ്യിദ് മുഷ്താഖ് ബുഖാരി അന്തരിച്ചു

സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. ജമ്മു കശ്മീരിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്നു.

author-image
anumol ps
New Update
bukhari

സയ്യിദ് മുഷ്താഖ് ബുഖാരി




ശ്രീനഗർ: ജമ്മു കശ്മീരിലെ ബിജെപി സ്ഥാനാർത്ഥി സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. ജമ്മു കശ്മീരിലെ മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്നു. പൂഞ്ച് ജില്ലയിലെ പാമ്രോട്ട് സുരൻകോട്ട് ഏരിയയിലുള്ള വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 

ജമ്മു മേഖലയിലെ പട്ടികവർഗ സംവരണ മണ്ഡലമായ സുരൻകോട്ടിൽ നിന്നാണ് ബുഖാരിയെ ബിജെപി മത്സരിപ്പിച്ചത്. രണ്ടു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബുഖാരി ഒരു കാലത്ത് നാഷനൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ലയുടെ വിശ്വസ്തനായിരുന്നു. ഫറൂഖ് അബ്ദുല്ലയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് 2022 ഫെബ്രുവരിയിൽ  പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.

 

 

BJP Candidate jammu kashmir syed mushtaq bukhari