/kalakaumudi/media/media_files/U6UUPaMpsLMkLrKR2uVh.jpg)
BJP Drops Brij Bhushan Amid Sexual Harassment Charge Fields His Son
ലൈംഗികാരോപണ വിധേയനും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി. കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണിനു പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങ് ബിജെപി സ്ഥാനാര്‍ത്ഥിയാകും.കരണ്‍ ഭൂഷണ്‍ സിങ് നിലവില്‍ ഉത്തര്‍പ്രദേശ് റസ്ലിങ് അസോസിയേഷന്‍ പ്രസിഡന്റാണ്. കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ്‍ സിങ് കഴിഞ്ഞ തവണ രണ്ടു ലക്ഷം വോട്ടിന് വിജയിച്ചിടത്താണ് ഇക്കുറി മകന്‍ മത്സരിക്കാനിറങ്ങുന്നത്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വനിത ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം ബ്രിജ് ഭ്രൂഷണ്‍ ഒഴിയുകയായിരുന്നു. ബ്രിജ് ഭൂഷണിനെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചിരുന്നു.