/kalakaumudi/media/media_files/2025/04/07/Nq85a8R0xEwmD9xCI0rI.jpg)
നാഗ്പൂർ:മഹാരാഷ്ട്രയിൽ കുറഞ്ഞത് 1.51 കോടി പേർ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പ്രാഥമിക അംഗത്വം എടുത്തതായി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ ഞായറാഴ്ച പറഞ്ഞു. നാഗ്പൂരിൽ പുതിയ ബിജെപി ഓഫീസിന് തറക്കല്ലിടുന്ന ചടങ്ങിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ബവൻകുലെ. അംഗത്വ വിതരണ വേളയിൽ ഒരു ലക്ഷത്തിലധികം പാർട്ടി പ്രവർത്തകർ വീടുവീടാന്തരം പോയി എല്ലാ അംഗങ്ങൾക്കും പാർട്ടി തിരിച്ചറിയൽ കാർഡുകൾ നൽകിയതായും മുതിർന്ന നേതാവ് പറഞ്ഞു. മഹാരാഷ്ട്രയിൽ 1.51 കോടി പേർ പാർട്ടിയുടെ പ്രാഥമിക അംഗത്വം എടുത്തതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസിഡന്റായിരുന്നപ്പോൾ 97 ലക്ഷം പേർ ഉണ്ടായിരുന്നതായുംഎന്നാൽ ഇപ്പോൾ ഒരു കോടിയിലധികം അംഗങ്ങൾ ആയിട്ടുണ്ടെന്നും ബവൻകുലെ പറഞ്ഞു. മഹാരാഷ്ട്ര ബിജെപിയുടെ വിജയത്തിന് ബൂത്ത് പ്രസിഡന്റുമാരെയും ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ ഏകദേശം 36 പുതിയ പാർട്ടി ഓഫീസുകൾ വരുമെന്ന് ബവൻകുലെ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
