വയനാട്ടില്‍ കെ സുരേന്ദ്രന്‍; കൊല്ലത്ത് കൃഷ്ണകുമാര്‍; കങ്കണ മാണ്ഡിയില്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്

author-image
Rajesh T L
New Update
bjp
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ബിജെപിയുടെ അഞ്ചാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വയനാട്ടില്‍ മത്സരിക്കും. നടന്‍ കൃഷ്ണകുമാറാണ് കൊല്ലത്തെ സ്ഥാനാര്‍ത്ഥി. എറണാകുളത്ത് കെ എസ് രാധാകൃഷ്ണനും ആലത്തൂരില്‍ ടി എന്‍ സരസുവും മത്സരിക്കും. 

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് കെ സുരേന്ദ്രന്‍ മത്സരിക്കുന്നത്. മത്സരിക്കാനില്ല എന്ന നിലപാടിലായിരുന്നു സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിലപാട് മാറ്റിയത്. കൊല്ലത്ത് നടനും എംഎല്‍എയുമായ മുകേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. 

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നടി കങ്കണ റണാവത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. മേനക ഗാന്ധി സുല്‍ത്താന്‍ പുരിലാണ് മത്സരിക്കുന്നത്. 

BJP kerala BHARATIYA JANATA PARTY (BJP) lok sabha elections 2024