കുടിവെള്ളത്തിൽ വിഷം കലക്കി: കെജ്രിവാളിനെതിരേ പരാതിയുമായി ബിജെപി

ഡൽഹിയിലേക്കുള്ള കുടിവെള്ളത്തിൽ ബിജെപി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്ന പ്രസ്താവനയിലാണ് ​കെജ്രിവാളിനെതിരെ പരാതി നൽകിയത്. 

author-image
Prana
New Update
saxsena and kejriwal

കുടിവെള്ളത്തിൽ ബിജെപി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി പരാതി നൽകി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിം​ഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി കൊടുത്തത്. ഡൽഹിയിലേക്കുള്ള കുടിവെള്ളത്തിൽ ബിജെപി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്ന പ്രസ്താവനയിലാണ് ​കെജ്രിവാളിനെതിരെ പരാതി നൽകിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ഡൽഹി മുഖ്യമന്ത്രിയായി ഇരുന്ന ഒരാൾ ഇത്തരം പ്രസ്താവന നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പരാതി നൽകിയ ശേഷം പുറത്തിറങ്ങിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഇത് ജനാധിപത്യത്തിന് നല്ലതല്ല എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും കെജ്രിവാളിനെതിരെ വിമർശിച്ചു.

Kejriwal