ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി. പുറത്തുവിട്ടു. മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉള്‍പ്പെടെ 67 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. സൈനി ലാഡ്‌വ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും.അംബാല കന്റോണ്‍മെന്റില്‍നിന്ന് അനില്‍ വിജും രതിയയില്‍നിന്ന് സുനിത ദഗ്ഗലും പഞ്ച്കുളയില്‍നിന്ന് ഗ്യാന്‍ ചന്ദ് ഗുപ്തയും ജനവിധി തേടും. ആദംപുറില്‍ ഭവ്യ ബിഷ്‌നോയി ആണ് ബി.ജെ.പി. സ്ഥാനാര്‍ഥി. സോഹ്നയില്‍നിന്ന് തേജ്പാല്‍ തന്‍വറും മത്സരിക്കും.
ഒറ്റഘട്ടമായി ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാണയില്‍ തിരഞ്ഞെടുപ്പ്. എട്ടാം തീയതി ഫലം വരും. ബി.ജെ.പിയെ കൂടാതെ ജെ.ജെ.പി.-ആസാദ് സമാജ് പാര്‍ട്ടി സഖ്യവും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 19 പേരുടെ പട്ടികയാണിവര്‍ പുറത്തുവിട്ടത്. ജെ.ജെ.പി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല ഉചാന കലാനില്‍നിന്ന് മത്സരിക്കും. ഇവിടുത്തെ സിറ്റിങ് എം.എല്‍.എയാണ് ചൗട്ടാല.