'ബിജെപിയെ അറിയാം'; ലോകസഭ തിരഞ്ഞെടുപ്പ് വീക്ഷിക്കാന്‍ 25 വിദേശ പാര്‍ട്ടികള്‍ക്ക് ക്ഷണം

13 പാര്‍ട്ടികള്‍ ക്ഷണം സ്വീകരിച്ചതായി ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഏതൊക്കെയാന്നെന്ന് ബിജെപി വെളിപ്പെടുത്തിയിട്ടില്ല

author-image
Rajesh T L
Updated On
New Update
know bjp
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയായ ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് വീക്ഷിക്കാന്‍ 25 വിദേശ പാര്‍ട്ടികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബിജെപി. ഇതുവരെ 13 പാര്‍ട്ടികള്‍ ക്ഷണം സ്വീകരിച്ചതായി ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഏതൊക്കെയാന്നെന്ന് ബിജെപി വെളിപ്പെടുത്തിയിട്ടില്ല.

യുഎസിലെ ഡമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളെ ക്ഷണിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. യുകെയിലെ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍, ജര്‍മ്മനിയിലെ ക്രിസ്ത്യന്‍ ഡമോക്രാറ്റുകള്‍, സോഷ്യല്‍ ഡമോക്രാറ്റുകള്‍, ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ്, നേപ്പാളിലെ മാവോയിസ്റ്റ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍, ശ്രീലങ്കയിലെ പാര്‍ട്ടികള്‍ തുടങ്ങിയ കക്ഷികളെയാണ് ക്ഷണിച്ചത്. എന്നാല്‍ പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളിലെ പാര്‍ട്ടികള്‍ക്കും ക്ഷണമില്ല.

മെയ് രണ്ടാം വാരത്തില്‍ ഇന്ത്യയിലെത്തി തിരഞ്ഞെടുപ്പുകള്‍ നിരീക്ഷിക്കാനാണ് ക്ഷണം. ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം സംബന്ധിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചും വിദേശ പാര്‍ട്ടി പ്രതിനിധികള്‍ ആദ്യം ഡല്‍ഹിയില്‍ വിശദീകരിക്കും. പിന്നീട് ഗ്രൂപ്പുകളായി മണ്ഡലങ്ങളിലേക്ക് കൊണ്ട് പോകും. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും റാലികളില്‍ പങ്കെടുക്കാനും ക്ഷണമുണ്ട്.

ബാഹ്യ സമ്പര്‍ക്കം ലക്ഷ്യമിട്ട് ജെ.പി. നദ്ദയുടെ നേതൃത്വത്തിലുള്ള 'നോ ബിജെപി' എന്ന സംരഭം വഴിയാണ് ബിജെപിയുടെ ഈ നീക്കം. ഈ പ്രക്രിയയുടെ ഭാഗമായി 70 ഓളം പ്രതിനിധികള്‍ വിവിധ ഘട്ടങ്ങളിലായി ബിജെപി അധ്യക്ഷനെ കണ്ടിരുന്നു. 

ബിജെപിയെ കുറിച്ച് ശരിയായ ധാരണ ലോകത്തിന് നല്‍കാനാണ് ഈ പദ്ധതിയെന്ന് പാര്‍ട്ടിയുടെ വിദേശകാര്യ സെല്‍ ഇന്‍ ചാര്‍ജജ് വിജയ് ചൗതൈവാലെ പറയുന്നു.

india BJP political parties loksabha elelction 2024