അഭ്യൂഹങ്ങൾക്കിടെ ബിജെപി നേതാവ് ജയന്ത് സിൻഹയുടെ മകൻ ജാർഖണ്ഡിൽ ഇൻഡ്യ മുന്നണിയുടെ റാലിയിൽ

മുൻ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സേനയുടെ പേരമകൻ കൂടിയായ ആശിഷ് സിൻഹയെ ഷാൾ അണിയിച്ചാണ് കോൺഗ്രസ് നേതൃത്വം വേദിയിലേക്ക് ക്ഷണിച്ചത്. 

author-image
Greeshma Rakesh
New Update
bjp
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ജാർഖണ്ഡ് : കോൺഗ്രസിൽ ചേരാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ മുതിർന്ന ബിജെപി നേതാവ് ജയന്ത് സിൻഹയുടെ മകൻ ആശിഷ് സിൻഹ ഇൻഡ്യ മുന്നണിയുടെ റാലിയിൽ പങ്കെടുത്തു.ബർഹി മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആശിഷ് സിൻഹ കോൺഗ്രസ് സ്ഥാനാർഥിയായ ജെപി പട്ടേലിന് പൂർണ്ണ പിന്തുണ അറിയിച്ചു.മുൻ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സേനയുടെ പേരമകൻ കൂടിയായ ആശിഷ് സിൻഹയെ ഷാൾ അണിയിച്ചാണ് കോൺഗ്രസ് നേതൃത്വം വേദിയിലേക്ക് ക്ഷണിച്ചത്. 

നേരത്തെ ആശിഷ് സിൻഹ കോൺഗ്രസിൽ ചേർന്നേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.സിറ്റിംഗ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജയന്ത് സിൻഹയെ ഒഴിവാക്കി മനീഷ് ജയ്‌സ്വാളിനെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്.ജയന്ത് സിൻഹയും പിതാവ് യശ്വന്ത് സിൻഹയും 1998 മുതൽ 26 വർഷത്തിലേറെയായി ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ഈ രാഷ്ട്രീയ നീക്കത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്

 

BJP congress loksabha election 2024 INDIA Bloc