എം.കെ. സ്റ്റാലിനെതിരായ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി. നേതാവ് അറസ്റ്റില്‍

ബി.ജെ.പി.യുടെ ചെന്നൈ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഡി.എം.കെ. പോലീസില്‍ പരാതി നല്‍കിയിരുന്നു.

author-image
anumol ps
New Update
m k stalin

എം കെ സ്റ്റാലിന്‍

Listen to this article
0.75x1x1.5x
00:00/ 00:00


ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റില്‍. ബി.ജെ.പി.യുടെ ചെന്നൈ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഡി.എം.കെ. പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസെടുത്ത പെരവള്ളൂര്‍ പോലീസ് ഞായറാഴ്ച വ്യാസാര്‍പാടിയിലുള്ള വീട്ടിലെത്തി കബിലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പ്രതിഷേധിച്ചു. ബി.ജെ.പി.ക്കാരെ അടിച്ചമര്‍ത്താന്‍ ഡി.എം.കെ. സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എന്നാല്‍, സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന് യാതൊരു ശ്രദ്ധയും നല്‍കുന്നില്ലെന്നും അണ്ണാമലൈ ആരോപിച്ചു.



m k stalin