/kalakaumudi/media/media_files/2025/04/02/y9JndWoTBEVlBmPsmXAa.jpg)
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നു കെ.രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍. മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബില്‍ ന്യൂനപക്ഷവിരുദ്ധമായതിനാല്‍ സിപിഎം എതിര്‍ക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ.രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ അതിനെ എതിര്‍ത്താണ് സുരേഷ് ഗോപി എംപി രംഗത്തുവന്നത്.
അതേസമയം മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണു വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ.സി.വേണുഗോപാല്‍ എംപി ആരോപിച്ചു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നതു കുറ്റബോധം കാരണമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി രാജ്യത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.