പ്രിയങ്കയെ ഓർമപ്പെടുത്താൻ; ബാഗ് സമ്മാനിച്ച് ബിജെപി എംപി

ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗ് ചുമക്കുന്നുണ്ടെന്ന് ബിജെപിയുടെ സാംബിത് പത്രയും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ചു

author-image
Subi
New Update
aparajita

ന്യൂഡല്‍ഹി:പാർലമെന്റിൽ അരങ്ങേറയുന്ന കോളിളക്കങ്ങൾക്കിടയിൽ പ്രിയങ്ക ഗാന്ധിക്ക് ബാഗ് സമ്മാനിച്ച് ബിജെപി എംപി.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തെ ഓര്‍മിപ്പിച്ച് '1984' എന്ന് അച്ചടിച്ച ബാഗാണ് പ്രിയങ്ക ഗാന്ധിക്ക് ബിജെപി എംപി അപ്രജിത സാരംഗി സമ്മാനിച്ച്. പാര്‍ലമെന്‍റില്‍ വച്ച് ബിജെപി എംപി നല്‍കിയ ബാഗ് പ്രിയങ്ക ഗാന്ധി സ്വീകരിക്കുകയും ചെയ്തു.

 

കഴിഞ്ഞ ദിവസം പലസ്തീനെയും ബംഗ്ലാദേശിനെയും പിന്തുണച്ചുകൊണ്ട് ബാഗ് ധരിച്ച് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നു. പ്രിയങ്കയുടെ പ്രവൃത്തി ചര്‍ച്ചയാവുകയും ചെയ്തു.എന്നാൽ ബിജെപിയുടെ വിമര്‍ശനത്തെ പുരുഷാധിപത്യമായാണ് കാണുന്നതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. പ്രിയങ്ക രാഹുല്‍ ഗാന്ധിയേക്കാള്‍ വലിയ ദുരന്തമാണെന്നായിരുന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.

 

ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാഗ് ചുമക്കുന്നുണ്ടെന്ന് ബിജെപിയുടെ സാംബിത് പത്രയും പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ചു.പാർലമെന്റിൽ ശീതകാല സമ്മേളനം തുടങ്ങിയത് മുതൽ വലി തരത്തിലുള്ള പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കുമാണ് സഭ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്

 

priyanka gandhi 1984 riots case