സത്യപ്രതിജ്ഞക്കുള്ള ഒരുക്കം തുടങ്ങി ബിജെപി

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടറും ബിജെപി ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.

author-image
Anagha Rajeev
Updated On
New Update
cccccc
Listen to this article
0.75x 1x 1.5x
00:00 / 00:00

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്‌വന്നതിന് പിന്നാലെ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി. ഔദ്യോഗിക ഫലം പുറത്തുവരാൻ ഇനിയും ഒരു ദിവസം ബാക്കി നിൽക്കെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തീയതിയും നിശ്ചയിച്ച് ഒരുക്കങ്ങളും ബിജെപി തുടങ്ങി. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ബിജെപിയുടെ ആലോചന.

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടറും ബിജെപി ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്. ടെണ്ടർ ആർക്കാണെന്ന് ഇന്ന് തീരുമാനം ഉണ്ടായേക്കും. ആവശ്യമായ പുഷ്പങ്ങളും, ചെടികളും നൽകുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക.

സത്യപ്രതിജ്ഞ ചടങ്ങ് രാഷ്‌ട്രപതി ഭവന് പുറത്തുനടത്താൻ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്ഥ ഉൾപ്പടെ കണക്കിലെടുത്ത് ചടങ്ങ് രാഷ്‌ട്രപതി ഭവനിൽ വെച്ച് നടത്തിയാൽ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ.  ഇതിനായി ചെങ്കോട്ട, രാം ലീല മൈതാനം, യശോഭൂമി കൺവെൻഷൻ സെന്റർ എന്നീ സ്ഥലങ്ങൾ പരിഗണിച്ചിരുന്നു.

എന്നാൽ ഉഷ്ണതരംഗ സാധ്യതയും കനത്ത ചൂടും കണക്കിലെടുത്ത് ചടങ്ങ് ഭാരത് മണ്ഡപത്തിലോ യശോഭൂമി കൺവെൻഷൻ സെന്ററിലോ നടത്തിയാൽ മതിയെന്ന അഭിപ്രായത്തിലാണ് ഇപ്പോൾ ബിജെപി ഉള്ളത്. സൗണ്ട് ആൻഡ് ലൈറ്റ് ഷോ ഉൾപ്പടെ ചടങ്ങിന്റെ ഭാഗമായി നടത്താൻ ബിജെപി ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ച് അറിയിക്കുന്ന ചടങ്ങാകും നടത്തുക. വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പടെ 10000 ത്തോളം പേരെ ചടങ്ങിലേക്ക് ക്ഷണിക്കാനും തീരുമാനം ആയിട്ടുണ്ട്.

BJP