/kalakaumudi/media/media_files/vk2dgo7qpnJ7f1yvH7ge.jpg)
ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച 3,826.34 കോടി രൂപയില്‍ സിംഹഭാഗവും ഭരണകക്ഷിയായ ബിജെപിക്കെന്ന് എഡിആര്‍ റിപ്പോര്‍ട്ട്.
ആകെ ലഭിച്ച തുകയുടെ 82.52% (3,157.65 കോടി രൂപ) ബിജെപിക്കാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 298.78 കോടി രൂപ (7.81%) ലഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് 102 കോടി രൂപയും (2.67%) ബാക്കി 19 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ആകെ 267.92 കോടി രൂപയും ലഭിച്ചു.
ഏറ്റവും കൂടുതല്‍ പണം വിതരണം ചെയ്തത് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് (2,668.46 കോടി) ആണ്. തൊട്ടുപിന്നില്‍ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് (914.97 കോടി) ആണുള്ളത്.
കോര്‍പ്പറേറ്റുകളില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് എലവേറ്റഡ് അവന്യൂ റിയല്‍റ്റി എല്‍എല്‍പി (Elevated Avenue Realty LLP - 500 കോടി) ആണ്. ടാറ്റാ സണ്‍സ് (308.13 കോടി), ടിസിഎസ് (217.62 കോടി), മേഘ എന്‍ജിനീയറിങ് (175 കോടി) എന്നിവരാണ് മറ്റ് പ്രധാന ദാതാക്കള്‍.
മഹാരാഷ്ട്ര ആണ് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയ സംസ്ഥാനം (1,225.43 കോടി).
ഇലക്ടറല്‍ ബോണ്ട് സംവിധാനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ട്രസ്റ്റുകള്‍ വഴിയുള്ള പണമൊഴുക്ക് വര്‍ദ്ധിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പല ട്രസ്റ്റുകളും കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്നും എഡിആര്‍ ശുപാര്‍ശ ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
