തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ വിവാദ പരാമർശം. ജയലളിതയായിരുന്നു തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹിന്ദുത്വനേതാവെന്നാണ് അണ്ണാമലൈ പറഞ്ഞത്. എന്നാൽ, ഇതിനെതിരെ അണ്ണാ ഡിഎംകെ തന്നെ രംഗത്ത് വന്നിരുന്നു.
അണ്ണാമലൈയുടെ പ്രസ്താവനയ്‌ക്കെതിരേ അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വികെ ശശികലയാണ് ആദ്യം രംഗത്തെത്തിയത്. അണ്ണാദുരൈയുടെയും എംജിആറിന്റെ മാർഗം പിന്തുടർന്ന മതേതരനേതാവായിരുന്നു ജയലളിതയെന്ന് ശശികല പറഞ്ഞു. അറിവില്ലായ്മകൊണ്ടാണ് അണ്ണാമലൈ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ശശികല വ്യക്തമാക്കി.
2014-നുമുമ്പ് ഹൈന്ദവവോട്ടുകൾ ഒന്നടങ്കം ജയലളിതയ്ക്ക് ലഭിച്ചത് അവരുടെ ഹിന്ദു അനുകൂല നിലപാടുകളായിരുന്നെന്നാണ് അണ്ണാമലൈ പറഞ്ഞത്. മതപരിവർത്തന നിരോധനനിയമം കൊണ്ടുവന്നതിലൂടെയും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചും ഹൈന്ദവവോട്ടുകൾ ജയലളിത അണ്ണാ ഡിഎംകെക്ക് അനുകൂലമാക്കി.