/kalakaumudi/media/media_files/2025/04/23/KSWlOXS4VrcMftsp828c.jpg)
മുംബൈ:ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്ന രാജ്യത്തിനകത്തെ ഒറ്റുകാരെ കരുതിയിരിക്കണമെന്ന് ബി ജെ പി മഹാരഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തംകുമാർ പറഞ്ഞു. വസായിയിൽ ചേർന്ന പ്രതിഷേധ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം ചോദിച്ച് കൊല ചെയ്യുന്ന സാഹചര്യത്തിലേക്ക് നമ്മുടെ രാജ്യം മാറിയതിന് കാരണക്കാർ ഇവിടുത്തെ കപട മതേതരക്കാരാണ്. നാല് വോട്ടിന് വേണ്ടി മതഭ്രാന്തൻമാരെ പിന്തുണയ്ക്കുന്നവർക്ക് കാലം മാപ്പു തരില്ലെന്നും ഉത്തംകുമാർ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ ബി ജെ പി നേതാക്കളായ പ്രജ്ഞന കുൽക്കർണി ശേഖർ ദുരി ശ്രീ രാമാനുജം ജില്ല പ്രസിഡണ്ട് മഹേന്ദ്ര പാട്ടീൽ ജനറൽ സെക്രട്ടറി അഭയ് കക്കർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
