ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ സമയം തേടി ബി ജെ പി

ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയുമായി പര്‍വേശ് കൂടിക്കാഴ്ച നടത്തി താനാണ് മുഖ്യമന്ത്രി എന്ന ധാരണ പരത്താന്‍ ശ്രമിച്ചെങ്കിലും പൊടുന്നനെ അന്തരീക്ഷം കൂടുതല്‍ കലുഷിതമായി.

author-image
Prana
New Update
hudf

bjp flag

മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ സമയം തേടി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിരേന്ദ്ര സച്ദേവ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു.പര്‍വേശ് വര്‍മ മുഖ്യമന്ത്രിയായെക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ വിവിധ സമുദായ സമവാക്യങ്ങള്‍ ഉയര്‍ത്തി മറ്റു പ്രമുഖരും രംഗത്തുവന്നതും ആര്‍ എസ് എസ് ഇടപെട്ടതുമാണ് പ്രതിസന്ധിക്കു കാരണമായത്.ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയുമായി പര്‍വേശ് കൂടിക്കാഴ്ച നടത്തി താനാണ് മുഖ്യമന്ത്രി എന്ന ധാരണ പരത്താന്‍ ശ്രമിച്ചെങ്കിലും പൊടുന്നനെ അന്തരീക്ഷം കൂടുതല്‍ കലുഷിതമായി.
തെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കായി തെരക്കുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും തീരുമാനത്തില്‍ എത്താനായിട്ടില്ല. ന്യൂഡല്‍ഹി മണ്ഡലത്തിലെ നിയുക്ത എം.എല്‍.എ പര്‍വേശ് വര്‍മയെ മുഖ്യമന്ത്രി ആക്കണെമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമതീരുമാനം ബിജെപി പാര്‍ലമെന്ററി സമിതിയുടേതാണ്. കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ രാജ്നിവാസിലെത്തി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടതിനു പിന്നാലെ ബിജ്വാസനില്‍നിന്ന് വിജയിച്ച കൈലാസ് ഗെഹ്ലോത്തും ഗാന്ധിനഗറില്‍ നിന്ന് വിജയിച്ച അരവിന്ദര്‍ സിങ് ലവ്ലിയും ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടു. മുന്‍ പ്രതിപക്ഷനേതാവ് വിജേന്ദ്ര ഗുപ്ത, ഡല്‍ഹി ബി ജെ പി ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, സതീഷ് ഉപാധ്യായ, ജിതേന്ദ്ര മഹാജയന്‍, സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് എന്നിവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്.

delhi BJP