ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളില്‍ ബിജെപി-ടിഎംസി സംഘര്‍ഷം

ബിജെപിക്ക് ഭരിക്കാന്‍ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എന്‍ഡിഎ സഖ്യകക്ഷികള്‍ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി പ്രതികരിച്ചു.

author-image
anumol ps
New Update
bjp flag

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബിജെപി-ടിഎംസി സംഘര്‍ഷം രൂക്ഷം. ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിന് ശേഷമായിരുന്നു സംസ്ഥാനത്ത് സംഘര്‍ഷം ആരംഭിച്ചത്. പലയിടത്തും തൃണമൂല്‍ അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രാജ്ഭവന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. അക്രമത്തിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് ഒപ്പമാണ് ബിജെപി നേതാവിന്റെ പ്രതിഷേധം.  

ബിജെപിക്ക് ഭരിക്കാന്‍ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എന്‍ഡിഎ സഖ്യകക്ഷികള്‍ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി പ്രതികരിച്ചു. ഉത്തരേന്ത്യയിലെ ബിജെപിയുടെ പരാജയം രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയതിന് തെളിവാണെന്നും മമത വിലയിരുത്തി. 

എന്നാല്‍ അതേസമയം, ഹിമാചലിലെയും ഉത്തരാഖണ്ഢിലെയും ഫലം വിലയിരുത്തുമെന്ന് ബിജെപി വ്യകതമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ചര്‍ച്ച ചെയ്യാനും തിരുത്തല്‍ നടപടികള്‍ ആലോചിക്കാനും ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ ഉത്തര്‍പ്രദേശിലെത്തി.  



BJP Trinamool Congress