/kalakaumudi/media/media_files/My44p9Aj4vnu5DhbIVMI.jpg)
എല്‍.കെ. അദ്വാനി
ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ എല്‍.കെ. അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരാഴ്ച മുമ്പും വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.