/kalakaumudi/media/media_files/2025/09/30/vijay-2025-09-30-14-47-01.jpg)
ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പ്രൊഫ. വിജയകുമാര്‍ മല്‍ഹോത്ര(94) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്.
മല്‍ഹോത്രയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തി. ഡല്‍ഹി സര്‍ക്കാര്‍ നിരവധി പരിപാടികള്‍ റദ്ദാക്കി. പൊതുജീവിതത്തിന് മല്‍ഹോത്ര നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും ഡല്‍ഹിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതിന് അദ്ദേഹത്തെ സ്മരിക്കുകയും ചെയ്തു വിജയ് കുമാര്‍ മല്‍ഹോത്ര ജി സ്വയം വ്യത്യസ്തനായ ഒരു നേതാവായിരുന്നു, ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു.
ഡല്‍ഹിയില്‍ നമ്മുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു,' പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.പാര്‍ലമെന്ററി ഇടപെടലുകള്‍ക്കും അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനം. ഓം ശാന്തി,' പ്രധാനമന്ത്രി മോദി തന്റെ പോസ്റ്റില്‍ പറഞ്ഞു.
മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടിയുടെ ഡല്‍ഹി ഘടകത്തിന്റെ ആദ്യ അദ്ധ്യക്ഷനുമായ പ്രൊഫ. വിജയ് കുമാര്‍ മല്‍ഹോത്ര ജി ഇന്ന് രാവിലെ അന്തരിച്ചു. അദ്ദേഹത്തിന്റെ ജീവിതം ലാളിത്യത്തിന്റെയും പൊതുസേവനത്തിനുള്ള സമര്‍പ്പണത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നുവെന്ന്, ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു. ഡല്‍ഹിയില്‍ സംഘത്തിന്റെ പ്രത്യയശാസ്ത്രം വ്യാപിപ്പിക്കാന്‍ അക്ഷീണം പ്രയത്നിച്ച ജനസംഘത്തിന്റെ കാലം മുതലുള്ളതാണ് മല്‍ഹോത്രയുടെ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
