/kalakaumudi/media/media_files/2025/01/15/q7DvHywYmkyBQbFuXImt.jpg)
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ ബിജെപി വന്‍ വിജയം നേടി അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രിയും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. 10 വര്‍ഷം നീണ്ട ഗ്രഹണത്തില്‍ നിന്ന് ഡല്‍ഹിയെ മോച്ചിപ്പിക്കുമെന്നും അദ്ദഹം പറഞ്ഞു.
'ആംആദ്മി പാര്‍ട്ടിയുടെ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു. അവര്‍ അഴിമതി സര്‍ക്കാരാണ്. ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായി വിധിയെഴുതാന്‍ കാത്തിരിക്കുകയാണ്. അതിനാല്‍ തന്നെ ബിജെപി തന്നെ ഡല്‍ഹിയില്‍ അധികാരത്തിലെത്തും- മനോഹര്‍ ലാല്‍ ഖട്ടാര്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍.